topbanner
Friday March 24th, 2017 - 3:47:pm
topbanner

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോ ജൂണ്‍ 23ന് തിയേറ്ററുകളിലെത്തും

Jikku Joseph
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോ ജൂണ്‍ 23ന് തിയേറ്ററുകളിലെത്തും

മലയാളത്തിന്റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോ ജൂണ്‍ 23ന് തിയേറ്ററുകളിലെത്തും. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും സോളോയെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

ദുല്‍ഖറിനെ ഏറെ വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മേയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആര്‍തി വെങ്കടേഷും ആന്‍ അഗസ്റ്റിനുമായാണ് നായികമാര്‍. നീനയ്ക്ക് ശേഷം ആന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ബംഗാളി താരം ക്വാഷിക്ക് മുഖര്‍ജി, മനോജ് കെ. ജയന്‍, തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയരായ ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബിജോയ്യുടെ നിര്‍മാണ കമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

English summary
dulquar salman new movie solo realsing on june 23