തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്മാന് മികച്ച നടനായും പാര്‍വതി മേനോന് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ചാര്‍ലിയാണ് പുരസ്കാരനേട്ടങ്ങള്‍ കൊയ്തത്. ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ദുല്‍ഖര്‍ സല്മാന് നടനായപ്പോള്‍ എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിന് പാര്‍വതിയെ നടിയായും തെരഞ്ഞെടുത്തു. ചാര്‍ലി ഒരുക്കിയ മാര്ട്ടിന് പ്രക്കാട്ടാണ് മികച്ച സംവിധായകന്. സനല്‍ കുമാര്‍ ശശിധരന്റെ 'ഒഴിവ് ദിവസത്തെ കളി'യാണ് മികച്ച ചിത്രം.
സ്വഭാവ നടന്: പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവ നടി: അഞ്ജലി പി.വി (ബെന്‍)
തിരക്കഥാകൃത്ത്: ആര്. ഉണ്ണി, മാര്ട്ടിന് പ്രക്കാട്ട് (ചാര്‍ളി)
തിരക്കഥ അഡാപ്റ്റേഷന്: മുഹമ്മദ് റാസി (വെളുത്ത രാത്രികള്‍)
കഥാകൃത്ത്: ഹരികുമാര്‍ (കാറ്റും മഴയും)
ഛായാഗ്രാഹകന്‍: ജോമോന് ടി. ജോണ്‍ (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്, നീന)
ഗാനരചയിതാവ്: റഫീക് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്ന് പുഴ മെലിഞ്ഞുഎന്ന് നിന്റെ മൊയ്തീന്)
സംഗീത സംവിധായകന്: രമേശ് നാരായണന് (പശതി നിശി നിശിഇടവപ്പാതി, ശാരദാംബരം ചാരു ചന്ദ്രികഎന്ന് നിന്റെ മൊയ്തീന്)
ചിത്ര സംയോജകന്‍: മനോജ് (ഇവിടെ)
കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന് (ചാര്‍ളി)
ലൈവ് സൗണ്ട്: സന്ദീപ് പുതുശേരി, ജിജിമോന് ജോസ് (ഒഴിവുദിവസത്തെ കളി)
ശബ്ദമിശ്രണം: എം.ആര് രാജകൃഷ്ണന് (ചാര്‍ളി)
പശ്ചാത്തല സംഗീത സംവിധായകന്: ബിജി ബാല്‍ (പത്തേമാരി, നീന)
പിന്നണി ഗായകന്: പി. ജയചന്ദ്രന് (ഞാനൊരു മലയാളി, യുഗ്മഗാനംജിലേബി, എന്നും ഏപ്പോഴും, എന്ന് നിന്റെ മൊയ്തീന്)
പിന്നണി ഗായിക: മധുശ്രീ നാരായണന് (പശതി നിശി നിശിഇടവപ്പാതി)
ശബ്ദഡിസൈന്‍: രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീന്)
പ്രൊസസിങ് ലാബ്, കളറിസ്റ്റ്: പ്രസാദ് ലാബ് മുംബൈ, ജെ.ഡി.എന്‍ കിരണ്‍ (ചാര്‍ളി)
നൃത്ത സംവിധായകന്: ശ്രീജിത്ത് (ജോ ആന്‍ഡ് ബോയ്)
ബാലതാരം: ഗൗരവ് ജി. മേനോന് (ബെന്‍)
ബാലതാരം: ജാനകി മേനോന് (മാല്‍ഗുഡി ഡെയ്സ്)
മേക്കപ്പ് മാന്‍: രാജേഷ് നെന്മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം: നിസാര്‍ (ജോ ആന്‍ഡ് ബോയ്)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷന്): ശരത് (ഇടവപ്പാതി)
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (സ്ത്രീ): എയ്ഞജല് ഷിജോയി (ഹരം)
കഥാചിത്രം (ഒന്നാമത്തെ): ഒഴിവുദിവസത്തെ കളി (സംവിധായകന്: സനല്‍ കുമാര്‍ ശശിധരന്, നിര്‍മാതാവ്: ഷാജി മാത്യു, അരുണ മാത്യു)
കഥാചിത്രം (രണ്ടാമത്തെ): അമീബ (സംവിധായകന്: മനോജ് ഗാന)
തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന് അറസ്റ്റില്‍
കോലി ആമിറിനെ പുകഴ്ത്തി; പാക്കിസ്ഥാനില്‍ ടിവി തകര്‍ത്ത് പ്രതിഷേധം
രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി
വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍
ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു