Sunday September 23rd, 2018 - 2:50:pm
topbanner

ഇതിന്റെ പ്രതിഫലം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് ; ദുല്‍ഖര്‍

suji
ഇതിന്റെ പ്രതിഫലം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് ; ദുല്‍ഖര്‍

വന്‍ ജനകൂട്ടത്തെ സാക്ഷിയാക്കി ദുല്‍ഖര്‍ സല്‍മാന്റെ പ്രഖ്യാപനം വൈറല്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണ്ണക്കടയുടെ ഉത്ഘാടനത്തിന് ശേഷം തിങ്ങികൂടിയ ആരാധകരെ സാക്ഷിയാക്കി ദുല്‍ഖര്‍ പ്രഖ്യാപിച്ചു. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചത്. വലിയ കയ്യടികളോടെയാണ് ഈ പ്രഖ്യാപനത്തെ ആരാധകര്‍ ഏറ്റെടുത്തത്. നേരത്തെ 25 ലക്ഷം രൂപ ദുല്‍ഖര്‍ നല്‍കിയിരുന്നു.

ദുല്‍ഖറിന്റെ ഓരോ വാക്കും കൈയ്യടിയോടെയാണ് കൂടി നിന്നവര്‍ സ്വീകരിച്ചത്. ' ആരും തിരക്കു കൂട്ടരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോ, ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ, ദുല്‍ഖര്‍ പറഞ്ഞ് നിര്‍ത്തിയതും. കയ്യടിയുടെ കടല്‍ ഇരമ്പവുമായിട്ടാണ് കരുനാഗപ്പള്ളി ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തത് .

Read more topics: dulquarsalman, flood relief fund
English summary
dulquar flood relief fund
topbanner

More News from this section

Subscribe by Email