Sunday September 23rd, 2018 - 8:12:am
topbanner

ഡ്രാമ മലയാളത്തില്‍ ഇന്നുവരെ കാണാത്ത പരീക്ഷണമെന്ന് മോഹന്‍ലാല്‍; രഞ്ജിത്ത് ഇക്കുറി മിന്നിക്കുമോ

suji
ഡ്രാമ മലയാളത്തില്‍ ഇന്നുവരെ കാണാത്ത പരീക്ഷണമെന്ന് മോഹന്‍ലാല്‍; രഞ്ജിത്ത് ഇക്കുറി മിന്നിക്കുമോ

സംവിധായകന്‍ രഞ്ജിത്തിന്റെ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ ആയിരുന്നെങ്കിലും സംഗതി ബോക്‌സ് ഓഫീസില്‍ അത്രയ്‌ക്കൊന്നും ഏശിയിരുന്നില്ല. അദ്ദേഹത്തിന്റെ പുതിയ ചിത്രവും സൂപ്പര്‍താരത്തിനൊപ്പമാണ്. മോഹന്‍ലാലിനൊപ്പമാണ് രഞ്ജിത്ത് തന്റെ അടുത്ത ചിത്രമായ ഡ്രാമ ഒരുക്കുന്നത്.

ദേവാസുരം, രാവണപ്രഭു, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ച ഈ ഹിറ്റ് കൂട്ടുകെട്ട് ഡ്രാമയിലൂടെയാണ് വീണ്ടും ഒരുമിക്കുന്നത്. എന്നാല്‍ മുന്‍കാല ചിത്രങ്ങള്‍ പോലെയാകില്ല ഡ്രാമയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

'ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതൊരു ഫീല്‍ ഗുഡ് ചിത്രമാണ്. കുടുംബകഥയായതിനാലാണ് ഡ്രാമയെന്ന പേര് നല്‍കിയത്. തമാശയും, വ്യത്യസ്തമായ സ്‌ക്രിപ്റ്റുമാണ് ഡ്രാമയ്ക്കുള്ളത്. മലയാള സിനിമയില്‍ പരീക്ഷിക്കാത്ത രീതിയാണ് ചിത്രത്തിന്', ലാലേട്ടന്‍ പറയുന്നു.

ഈ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിനെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വലിയ ആക്ഷന്‍ സീനുകളും, ഡയലോഗുളും പ്രതീക്ഷിക്കുകയേ വേണ്ട, ഇതൊരു പാവം സിനിമയാണ്, താരം വ്യക്തമാക്കി. ചിത്രം യുകെയിലാണ് ഷൂട്ട് ചെയ്യുന്നത്.

 

Read more topics: drama, ranjith, mohanlal
English summary
drama is unlike any previous films I have done with ranjith says mohanlal
topbanner

More News from this section

Subscribe by Email