topbanner
Tuesday November 21st, 2017 - 6:05:am
topbanner
Breaking News

മോശം പ്രചരണങ്ങള്‍ നടത്തിയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് ചിത്രത്തെപ്പറ്റി നശിപ്പികരുതേ: ദുല്‍ഖര്‍

Jikku Joseph
മോശം പ്രചരണങ്ങള്‍ നടത്തിയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് ചിത്രത്തെപ്പറ്റി നശിപ്പികരുതേ: ദുല്‍ഖര്‍

ദുല്‍ഖറിന്റെ പുതിയ ചിത്രം സോളോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം ഇപ്പോഴും ഹൗസ് ഫുള്‍ ആയി തന്നെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. അതിനിടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ അറിയാതെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുകയും ചെയ്തു. ഇത് വിവാദമായി. ചിത്രത്തെ ക്രൂശിക്കുന്നതിനെയും ഇത്തരം ചിത്രങ്ങളില്‍ ദുല്‍ഖര്‍ അഭിനയിക്കരുതെന്നും പറഞ്ഞ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചപ്പോള്‍ മറുപടിയുമായി താരം തന്നെ രംഗത്തെത്തി.

ചിത്രത്തെപ്പറ്റി മോശം പ്രചരണങ്ങള്‍ നടത്തുകയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് നശിപ്പികരുതേ എന്ന അപേക്ഷയുമായിട്ടാണ് താരം രംഗത്തെത്തിയത്. ബഹുഭാഷാ ചിത്രമായതിനാല്‍ ഏറെക്കുഴപ്പങ്ങളുണ്ടെങ്കിലും ചിത്രത്തെ പരിപൂര്‍ണമായി താന്‍ സ്‌നേഹിക്കുന്നുവെന്നും താരം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംവിധായകന്റെ അറിവില്ലാതെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുകയും ചെയ്തിരുന്നു ഇത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചും താരം പറയുന്നുണ്ട്. ചിത്രം വളരെ വൈകി കഴിഞ്ഞ ദിവസമാണ് താന്‍ കാണാന്‍ ഇടയായതെന്നും വിചാരിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ചിത്രമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സോളോ പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ഒരു സ്വപ്നമാണ്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മുതല്‍ ഞാന്‍ അതിനെ സ്‌നേഹിച്ചിരുന്നു. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹം. അതിനെ എന്തിനാണ് പരിഹസിക്കുന്നതെന്നും താരം ചോദിക്കുന്നു.

സോളോ ഒരിക്കലും ചാര്‍ളി, ബാംഗ്ലൂര്‍ ഡെയ്‌സ് പോലെയുള്ള ചിത്രമല്ല. അതിനാല്‍ കൂടിയാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു. കറുത്ത ഹാസ്യം (Black Humor) പലപ്പോഴും മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്ന് കരുതി നിരന്തരം ചിത്രത്തെ കുറിച്ച് മോശം പ്രചാരണങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. അത് കൊണ്ട് തന്നെ സോളോയെ കൊല്ലരുതെന്ന് അപേക്ഷിക്കുകയാണ്. തുറന്ന മനസോടെ കണ്ടാല്‍ ചിത്രം നിങ്ങള്‍ക്കിഷ്ടമാകും. താന്‍ ബിജോയ് നമ്പ്യാരോടൊപ്പം നില്‍ക്കുന്നു. അദ്ദേഹത്തിന്റെ ആവിഷ്‌കാരത്തില്‍ കൈകടത്തലുകള്‍ നടത്തുന്നതും ആ ചിത്രത്തെ കൊല്ലുന്നതിന് തുല്യമാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
dont kill solo i beg you dulquer salmaan facebook post
topbanner topbanner

More News from this section

Subscribe by Email