Tuesday January 22nd, 2019 - 9:55:am
topbanner

വിവാഹ വാര്‍ത്ത ; പ്രതികരണവുമായി നടി ദിവ്യാ ഉണ്ണി

suji
വിവാഹ വാര്‍ത്ത ; പ്രതികരണവുമായി നടി ദിവ്യാ ഉണ്ണി

വിവാഹ വാര്‍ത്തയില്‍ സ്ഥിരീകരണം നല്‍കി ദിവ്യ ഉണ്ണി. ഔദ്യോഗിക ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവച്ചു. സ്‌നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയെന്നും ദിവ്യ ഉണ്ണി കുറിച്ചു.

ഫെബ്രുവരി 4ന് യുഎസിലെ ഹുസ്റ്റണില്‍ വച്ചായിരുന്നു വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് രണ്ടാം വിവാഹം നടത്തിയത്. യുഎസില്‍ എഞ്ചിനീയറായ അരുണ്‍കുമാറാണ് വരന്‍. മുംബൈയിലാണ് കുടുംബം.

ഹുസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണിയിപ്പോള്‍ .

Read more topics: divya unni, marriage
English summary
divya unni share marriage pic in official page
topbanner

More News from this section

Subscribe by Email