Monday February 18th, 2019 - 5:46:am
topbanner

'മേരിക്കുട്ടിയില്‍ നിന്നും താന്‍ മോചിതനായിട്ടില്ല, സിനിമയിലെവിടെയും നിങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല; ഓരോ സീനിലും മേരിക്കുട്ടിയായി നിറഞ്ഞാടിയിരിക്കുകയാണ് ജയസൂര്യയെന്ന് വി.എ ശ്രീകുമാര്‍

rajani v
'മേരിക്കുട്ടിയില്‍ നിന്നും താന്‍ മോചിതനായിട്ടില്ല, സിനിമയിലെവിടെയും നിങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല; ഓരോ സീനിലും മേരിക്കുട്ടിയായി നിറഞ്ഞാടിയിരിക്കുകയാണ് ജയസൂര്യയെന്ന് വി.എ ശ്രീകുമാര്‍

ജയസൂര്യ ഭിന്നലിം​ഗക്കാരിയായി അഭിനയിച്ച ഞാന്‍ മേരിക്കുട്ടിയെന്ന ചിത്രത്തെ അഭിനന്ദിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. 'മേരിക്കുട്ടിയില്‍ നിന്നും താന്‍ മോചിതനായിട്ടില്ല. സിനിമയിലെവിടെയും നിങ്ങളെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഓരോ സീനിലും മേരിക്കുട്ടിയായി നിറഞ്ഞാടിയിരിക്കുകയാണ് നിങ്ങള്‍'. ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട Jayasurya,

മേരിക്കുട്ടിയില്‍ നിന്നും ഞാന്‍ മോചിതനായിട്ടില്ല. സിനിമയിലെവിടേയും എനിക്ക് നിങ്ങളെ കാണാന്‍ കഴിഞ്ഞില്ല. മേരിക്കുട്ടിയായി നിങ്ങള്‍ നിറഞ്ഞാടിയിരിക്കുകയാണ് ഓരോ സീനിലും. നില്‍പ്പിലും നടപ്പിലുമുള്ള നിങ്ങളുടെ സ്വാഭാവിക അഭിനയം, സ്ത്രൈണ ഭാവങ്ങള്‍, ഡയലോഗുകള്‍ എല്ലാം ഒന്നിനൊന്ന് വിസ്മയിപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ നടനിലൂടെ താരമായിക്കഴിഞ്ഞിരിക്കുന്നു.
I have fallen in love with the Marykutty in you!

Ranjith, മലയാളികളുടെ മനസ്സിലെ ക്ളീഷേകളെ നിഷ്ക്കരുണം തച്ചുടക്കുകയാണ് നിങ്ങള്‍ ചെയ്തിരിക്കുകയാണ്. LGBT സമൂഹത്തിന് നമ്മള്‍ ഓരോരുത്തരും നല്‍കേണ്ട കരുതലിനേയും സ്നേഹത്തിനേയും, അവരുടെ കരുത്തിനേയും കഴിവിനേയും കുറിച്ച്‌ നിങ്ങള്‍ ഞങ്ങളെ തീര്‍ത്തും ബോധവാന്മാരാക്കിയിരിക്കുകയാണ്.

നന്ദി, ഈ ചിത്രത്തിന്. കണ്ട് മറക്കുന്ന ഒരു സിനിമയ്‌ക്കുമപ്പുറം ഒരു അനുഭവം സമ്മാനിച്ചതിന്.
Njan Marykutty #MalayalamMovie #Inspiration #LGBT

Viral News

English summary
director v a sreekumar congrats jayasoorya
topbanner

More News from this section

Subscribe by Email