Wednesday March 20th, 2019 - 5:18:pm
topbanner
topbanner

ഇതാണോ മലയാളികളുടെ സംസ്‌കാരം ; മൈ സ്‌റ്റോറിയ്‌ക്കെതിരായ ഡിസ്ലൈക്ക് ക്യാമ്പെയ്ന്‍ കരുതികൂട്ടിയെന്ന് സംവിധായിക

suji
ഇതാണോ മലയാളികളുടെ സംസ്‌കാരം ; മൈ സ്‌റ്റോറിയ്‌ക്കെതിരായ ഡിസ്ലൈക്ക് ക്യാമ്പെയ്ന്‍ കരുതികൂട്ടിയെന്ന് സംവിധായിക

പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്‌ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പയിനില്‍ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍. '

' എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഡിസ്ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്‌കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട്'. റോഷ്‌നി പറയുന്നു.

മൈ സ്റ്റോറിയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അത് പെയ്ഡാണെന്നും റോഷ്‌നി വ്യക്തമാക്കു. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.പൃഥ്വിരാജിന്റേയും പാര്‍വതിയുടേയും ചിത്രമായ മൈ സ്റ്റോറിയുടെ പാട്ടിനെതിരെ ഡിസ്ലൈക്ക് ക്യാമ്പെയ്ന്‍ നടത്തി പാര്‍വതിയോടുള്ള ദേഷ്യം തീര്‍ക്കുകയാണ് ഒരു വിഭാഗം.

 

Viral News

Read more topics: director, roshni, my story
English summary
director roshni against my storys dislike campaign
topbanner

More News from this section

Subscribe by Email