Thursday May 24th, 2018 - 11:33:am
topbanner

സംവിധായകന്‍ അവസാനം ജീവിച്ചത് വാര്‍ക്കപ്പണിക്കാരനായി; അന്തരിച്ച കെ.മുരളീധരന്റെ ജീവിതം ഇങ്ങനെ......

rajani v
സംവിധായകന്‍ അവസാനം ജീവിച്ചത് വാര്‍ക്കപ്പണിക്കാരനായി; അന്തരിച്ച കെ.മുരളീധരന്റെ ജീവിതം ഇങ്ങനെ......

സിനിമയില്‍ ഭാഗ്യം തേടി എത്തുന്ന നിരവധി ആളുകള്‍ ഉണ്ട്. അതില്‍ ചിലരെ ഭാഗ്യദേവത അറിഞ്ഞ് കടാക്ഷിക്കും മറ്റു ചിലരെ കണ്ടഭാവം പോലും കാണിക്കില്ല. ആ തലത്തില്‍പ്പെട്ട ഒരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ കോഴിക്കോട് മുളകേല്‍ കെ.മുരളീധരന്‍(62). അധികം ആരും അറിയാതെ അനുശോചന പ്രവാഹങ്ങളില്ലാതെ മുരളീധരന്റെ മരണം കടന്നു പോയി.

തങ്ങളുടെ ഇടയില്‍നിന്ന് തന്നെ ഒരാള്‍ മരിച്ചിട്ടും അവിടേക്ക് തിരിഞ്ഞു നോക്കാത്ത സിനിമക്കാരുടെ പെരുമാറ്റത്തില്‍ പ്രതിഷേധിക്കുകയാണ് തിരക്കഥാകൃത്തായ സത്യന്‍ കൊളങ്ങാട്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. സിനിമയ്ക്കായി മുരളീധരന്‍ ഉഴിഞ്ഞു വച്ചത് 35 കൊല്ലമായിരുന്നു.

ഈ കാലയളവില്‍ 20തോളം സിനിമയ്ക്ക് അസോസിയേറ്റായി വര്‍ക്ക് ചെയ്തിരുന്നു. സമ്മര്‍ പാലസ്, ആറാം വാര്‍ഡില്‍ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.


അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

അസോസിയേറ്റ് മുരളി. കൂടുതല്‍ പേര്‍ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെഅസോസിയേറ്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സമ്മര്‍ പാലസ്, ആറാം വാര്‍ഡില്‍ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു.

ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാന്‍ സ്റ്റുഡിയോയില്‍ ഞാന്‍ കഥ പറയാന്‍ ചെല്ലുമ്പഴാണ് പരിചയപ്പെട്ടത്. നാട്യങ്ങളില്ലാത്ത ഒരു സാധാരണസിനിമക്കാരന്‍. ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു

നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കുമ്പാണ് അറിഞ്ഞത് ഏതോ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്.

പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വര്‍ക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയില്‍ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി. പുതിയ സിനിമയുടെ ഡിസ്‌കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഒരു നെഞ്ചുവേദന. കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ് ?

പരാജയപ്പെട്ട മൂന്നു സിനിമകള്‍ക്കൊപ്പം പരാജയപ്പെട്ട ജീവിതവും ! ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല. ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല

കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല .

 

 

English summary
director muralidharan death fb post

More News from this section

Subscribe by Email