Sunday August 25th, 2019 - 3:06:pm
topbanner
topbanner

ജോജു ജോര്‍ജ്ജിന്റെ 'ജോസഫ്'കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമയെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍

JB
ജോജു ജോര്‍ജ്ജിന്റെ 'ജോസഫ്'കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമയെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍

ജോജു ജോര്‍ജ്ജിനെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കിയ ജോസഫിനെ പ്രകീര്‍ത്തിച്ച് സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസ്. 'ശിക്കാര്‍' ,'വര്‍ഗം' തുടങ്ങി പോലീസ് ചിത്രങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രവും പോലീസ് കഥയാണ് പറയുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് മിഥുന്‍ മാനുവേല്‍ ജോസഫിനെ പ്രകീര്‍ത്തിച്ച രംഗത്തെത്തിയത്.

അധികം നീട്ടി എഴുതുന്നില്ല ..! ജോസഫ്.. ഒരു ധൈര്യത്തിന്റെ പേരാണ് .. നിലവാരമുള്ള പരീക്ഷണത്തിന്റെ, അവതരണത്തിന്റെ പേരാണ്..കയ്യടിച്ചു പാസ്സാക്കി വിടേണ്ട സിനിമ. മിഥുന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 'മാന്‍ വിത് സ്‌കാര്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകരെ ആകാംക്ഷാ ഭരിതരാക്കുന്ന മേക്കോവറിലാണ് ജോജു ജോര്‍ജ്ജ് ജോസഫ് എന്ന ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

English summary
director mithun manual thomas appeciate joseph film
topbanner

More News from this section

Subscribe by Email