Saturday July 20th, 2019 - 8:49:am
topbanner
topbanner

സംവിധായകന്‍ കെ. ആര്‍. മോഹനന്‍ അന്തരിച്ചു

rajani v
സംവിധായകന്‍ കെ. ആര്‍. മോഹനന്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്‍. മോഹനന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. 2009ല്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

 

Read more topics: director, kr mohanan, death
English summary
director kr mohanan death
topbanner

More News from this section

Subscribe by Email