ലൊസാഞ്ചല്‍സ്: ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിന് (72) എതിരെ ലൈംഗിക പീഡനത്തിന് പരാതി. താരങ്ങളാക്കാമെന്നു വാഗ്ദാനം നല്കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി 38 സ്ത്രീകളാണു പരാതി നല്‍കിയത്.
നടിമാരായ ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേര് പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു.
ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ സ്ത്രീകളെയൊന്നും കണ്ടിട്ടേയില്ലെന്നു പ്രതികരിച്ചു.
അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഹോളിവുഡില്‍നിന്ന് മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി പറത്തുവരുന്നത്.