topbanner
Friday November 24th, 2017 - 7:40:am
topbanner
Breaking News

പ്രമുഖ സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു; വെളിപ്പെടുത്തലുമായി നടി ദിവ്യ ഉണ്ണി

sadu prakash
പ്രമുഖ സംവിധായകന്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു; വെളിപ്പെടുത്തലുമായി നടി ദിവ്യ ഉണ്ണി

കൊച്ചി: മലയാളത്തിലെ പ്രമുഖ സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി ദിവ്യ ഉണ്ണി. രണ്ടു വര്‍ഷം മുമ്പാണ് ദിവ്യ ഉണ്ണിയ്ക്ക് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. മനസില്‍ നിറയെ സ്വപ്‌നങ്ങളുമായാണ് ദിവ്യ ഉണ്ണി മുെബെയില്‍ നിന്ന് കേരളത്തിലേക്ക് വിമാനം കയറുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകുമായി കൂടിക്കാഴ്ച നടത്തി ഒരു റോളിനെ കുറിച്ച് സംസാരിക്കുയായിരിന്നു യാത്രയുടെ ലക്ഷ്യം.

90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയ്ക്കുണ്ടായ ദുരനുഭവമാണ് പറഞ്ഞു വരുന്നത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

'കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'


റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ ദിവ്യ നേരില്‍ കാണുകയും ചെയ്തിരിന്നു.

 

English summary
director invite to share bed: Actress divya unni
topbanner topbanner

More News from this section

Subscribe by Email