Wednesday November 21st, 2018 - 5:37:pm
topbanner

വില്ലന് മോശം അഭിപ്രായം; സൂപ്പര്‍താര ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമെന്ന് ഉണ്ണികൃഷ്ണന്‍

NewsDesk
വില്ലന് മോശം അഭിപ്രായം; സൂപ്പര്‍താര ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമെന്ന് ഉണ്ണികൃഷ്ണന്‍

കൊച്ചി: മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷമാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു ഉണ്ണികൃഷ്ണന്റെ ആരോപണം.

ഉണ്ണികൃഷ്ണന്റെ പുതുതായി ഇറങ്ങിയ വില്ലന്‍ സിനിമയ്ക്ക് മോശം അഭിപ്രായം രേഖപ്പെടുത്തി പ്രചരണം നടക്കുന്നതിനിടെയാണ് സംവിധായകന്റെ പ്രതികരണം.

ഇപ്പോള്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണ്. ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണം. കോടികളുടെ കലക്ഷന്‍വച്ചു ഞാനോ നീയോയെന്ന നിലയിലാണു മലയാള സിനിമയിലെ കാര്യങ്ങളുടെ പോക്ക്. ഇവിടെ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമുണ്ട്. ഉത്തവാദിത്തപ്പെട്ട സംഘടനാ പ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ലെന്നും ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

നല്ലസിനിമയുടെ അളവുകോലിതല്ലെന്നു മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോടു പറയണം. വില്ലന്റെ സംവിധായകന്‍ മറ്റു പലരുമായിരുന്നെങ്കില്‍ ക്ലാസിക്കെന്നു പറയുമായിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Read more topics: director, b unnikrishnan
English summary
director b unnikrishnan against fans
topbanner

More News from this section

Subscribe by Email