Wednesday September 26th, 2018 - 4:48:pm
topbanner

ദിലീപിന്റെ 'സെന്‍ട്രല്‍ ജയില്‍' മോഷണം; സിനിമ വിവാദത്തിലേക്ക്

NewsDesk
ദിലീപിന്റെ 'സെന്‍ട്രല്‍ ജയില്‍' മോഷണം; സിനിമ വിവാദത്തിലേക്ക്

ദിലീപിന്റെ ഓണചിത്രമായ 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍' വിവാദത്തിലേക്ക്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും സുന്ദര്‍ ദാസും ഒന്നിച്ച വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം ഇന്നലെ റിലീസ് ചെയ്തു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് സുന്ദര്‍ ദാസ് ഈ ചിത്രമൊരുക്കിയിരിയ്ക്കുന്നത്.

എന്നാല്‍ ഈ കഥയും സിനിമയും മോഷണമാണെന്ന് പറഞ്ഞ് രംഗത്തെതിയിരിയ്ക്കുകായണ് തൃശ്ശൂര്‍ സ്വദേശി ഷിജു ജോണ്‍. എട്ട് വര്‍ഷം മുന്‍പ് താന്‍ മനസ്സില്‍ കൊണ്ടു നടന്ന കഥയാണ് ഇതെന്ന് ഷിജു ജോണ്‍ പറയുന്നു. ആറ് വര്‍ഷം മുമ്പാണ് കഥ സുന്ദര്‍ ദാസുമായി ചര്‍ച്ച ചെയ്യുന്നത്.

ചിത്രത്തിന്റെ ആദ്യ ഷോ കണ്ടതിന് ശേഷം ഷിജു ജോണ്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകൾ ചുവടെ വായിക്കാം വായിക്കാം

കള്ളനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരു ദിവസമാവേണ്ടതായിരുന്നു ഇന്ന്. 8 വര്‍ഷത്തോളം ഞാന്‍ മനസ്സില്‍ കൊണ്ടു നടന്ന കഥ ഇന്ന് സിനിമയാവുകയാണ്, എനിക്കൊരു പങ്കുമില്ലാതെ. ശ്രീ. സുന്ദര്‍ ദാസ് ഞാന്‍ നിങ്ങളെ വല്ലാതെ വിശ്വസിച്ചു പോയി. അത് എന്റെ തെറ്റ്; സാരമില്ല. ജീവിതം ഇനിയും കിടക്കുകയല്ലേ. പക്ഷേ, നിങ്ങളൊരു കള്ളനാണെന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല. ഫ്രണ്ട്‌സ് എല്ലാരും ഈ സിനിമ കാണണം. വിഷമത്തോടെ ഷിജു ജോണ്‍.

നടി രാധികാ ആപ്‌തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

 

English summary
dileep welcome to central jail
topbanner

More News from this section

Subscribe by Email