Monday June 1st, 2020 - 12:18:am

ദിലീപ് എത്തി സുമിയുടെ ആഗ്രഹം പൂര്‍ത്തിയായി

NewsDesk
 ദിലീപ് എത്തി സുമിയുടെ ആഗ്രഹം പൂര്‍ത്തിയായി

ഓട്ടിസം ബാധിച്ച തന്റെ ആരാധികയെ കാണാന്‍ ദിലീപ് എത്തി.തിരുവനന്തപുരം പൂജപ്പുരയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലായിരുന്നു സുമിയുടേയും ദിലീപിന്റേയും കൂടിക്കാഴ്ച നടന്നത്. ആരാധികയായ സുമി ദിലീപിനെ റോസാ പുഷ്പം നല്‍കിയാണ് സ്വീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ സുമിയ്ക്ക് ദിലീപിനോട് അമിതമായ ആരാധനയായിരുന്നു. ദീലീപ് എത്തുന്നതറിഞ്ഞ് വളരെ സന്തോഷവതിയായിരുന്നു സുമി. സുമിയെ കണ്ട ദിലീപ് അവള്‍ തനിയ്ക്ക് മകള്‍ തന്നെയാണെന്നും ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും താരം പറഞ്ഞു.

സുമിയുടെ ചികിത്സയെ കുറിച്ച് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് ദിലീപ് വാഗ്ദാനം ചെയ്തത്. പതിനാറുകാരിയായ സുമിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇന്ന് ദിലീപിനെ കണ്ടപ്പോള്‍ സഫലമായത്.

Read more topics: dileep, visit, sumi, trivandrum
English summary
dileep visit his fans sumi
topbanner

More News from this section

Subscribe by Email