topbanner
Saturday November 25th, 2017 - 1:08:pm
topbanner
Breaking News

കാവ്യക്കൊപ്പം ചുവടുവെച്ച് ദിലീപ്

rajani
കാവ്യക്കൊപ്പം ചുവടുവെച്ച് ദിലീപ്

ഷോ ബഹിഷ്‌കരിക്കുമെന്ന പ്രവാസി മലയാല്‍കളുടെ വെല്ലുവിളി വകവയ്ക്കാതെ തിങ്ങിനിറഞ്ഞ അമേരിക്കന്‍ മലയാളികളെ സാക്ഷിയാക്കിയായിരുന്നു ദിലീപിന്റെ പ്രകടനം. കാവ്യക്കൊപ്പം ദിലീപ് എത്തിയത്. ദിലീപ് ഷോ 2017-ന്റെ ആദ്യത്തെ അവതരണമായിരുന്നു ടെക്സസിലെഓസ്റ്റിനില്‍ അരങ്ങേറിയത്.

മൂന്നു മണിക്കൂര്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ചിരിയിലും ചിന്തയിലും ആറാടിക്കുകയായിരുന്നു ദിലീപ് ഷോ 2017. മലയാളത്തിന്റെ ചിരിയുടെ തമ്പുരാക്കന്‍മാര്‍ എല്ലാവരും ഷോയില്‍ അണിനിരന്നിരുന്നു. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങി ഹാസ്യസാമ്രാട്ടുകള്‍ ഷോയില്‍ അണിനിരന്നു.

ഓസ്റ്റിനില്‍ നടന്ന ഷോ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദിലീപും, നാദിര്‍ഷയും,ഓസ്റ്റിന്‍ ഷോ ഓര്‍ഗനൈസര്‍ ഡോ.അനീഷ്, യു.ജി.എം എന്റര്‍ട്രൈനേഴ്സും നന്ദി അറിയിച്ചു.തുടര്‍ന്ന് നടക്കുന്ന എല്ലാ ഷോയ്ക്കും എല്ലാ മലയാളികളുടെയും സഹകരണവും, പ്രോത്സാഹനവും ഉണ്ടാകണമെന്ന് ദിലീപ് അഭ്യര്‍ത്ഥിച്ചു.

എല്ലാ വേദികളിലും അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ഷോ ഡയറക്ടര്‍ നാദിര്‍ഷ പറഞ്ഞു. 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും. ജയറാം ഷോ 2015 നുശേഷം യുജിഎം എന്റര്‍ടൈന്‍മെന്റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ.

 

 

 

 

Read more topics: dileep show, kavaya, dileep, dance
English summary
dileep show kavaya dileep dance
topbanner topbanner

More News from this section

Subscribe by Email