Tuesday September 18th, 2018 - 9:09:pm
topbanner
Breaking News

മീനാക്ഷിയുടെ പേരിന് മുന്നില്‍ മിസ്സ്, മിസ്സിസ്സ് പോലുള്ള വിശേഷണങ്ങള്‍ വേണ്ട...മകളെ ഡോക്ടറാക്കാനുറച്ച് ദിലീപ്

Jikku Joseph
മീനാക്ഷിയുടെ പേരിന് മുന്നില്‍ മിസ്സ്, മിസ്സിസ്സ് പോലുള്ള വിശേഷണങ്ങള്‍ വേണ്ട...മകളെ ഡോക്ടറാക്കാനുറച്ച് ദിലീപ്

സിനിമയിലെ കണ്ടിരിക്കുന്ന ഒരു പ്രത്യേകത എല്ലാര്‍ക്കും അറിയാം, താരപുത്രന്മാര്‍ സിനിമാ മേഖലയിലേയ്ക്ക് തന്നെ കടന്നു വരുകയാണ് പതിവ്. എന്നാല്‍ താരപുത്രിമാരുടെ ഭാഗത്തുനിന്നും അങ്ങനെ അധികം പേരും വന്നിട്ടില്ല.

ഇപ്പോള്‍ സമാനമായ ജീവിതരീതി സ്വീകരിക്കാനാണ് നിലവില്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയും തീരുമാനിച്ചിരിക്കുന്നത്. സിനിമാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മീനാക്ഷി മെഡിക്കല്‍ പ്രൊഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

ഡോക്ടര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ മീനാക്ഷി. മകളുടെ ആഗ്രഹത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ് അച്ഛന്‍ ദിലീപും. മെഡിക്കല്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) മീനാക്ഷിയും എഴുതിയിരുന്നു.

ദിലീപ് തന്നെ ഒരഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. മീനാക്ഷി നീറ്റ് എക്സാം എഴുതി എന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് അവള്‍ നീറ്റ് ആയി എഴുതി എന്നാണ് പറഞ്ഞതെന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും പ്രാര്‍ത്ഥിച്ച് ഇരിക്കുകയാണെന്നും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് പറഞ്ഞു.

എപ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാവുന്ന മേഖലയിലാണ് നമ്മള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ അവളുടെ കാര്യത്തില്‍ പേരിന് മുന്നിലെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസൊന്നും വരില്ല, ഡോക്ടറേ വരുളളൂ, അതുകൊണ്ട് തന്നെ അക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് മകളോട് പറയാറുണ്ടെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞു.

Read more topics: dileep, meenakshi
English summary
dileep says about meenakshi
topbanner

More News from this section

Subscribe by Email