Wednesday September 26th, 2018 - 8:28:am
topbanner

കമ്മാരനിലെ ലുക്ക് പിറന്നത് മൂന്നുമാസത്തെ സുനാമിയിലാണെന്ന്‌ ദിലീപ്

suji
കമ്മാരനിലെ ലുക്ക് പിറന്നത് മൂന്നുമാസത്തെ സുനാമിയിലാണെന്ന്‌ ദിലീപ്

കമ്മാരനിലെ താടിവച്ച ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍ നിന്നെന്ന് ദിലീപ്. കൊച്ചിയില്‍ നടന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ റിലീസില്‍ പങ്കെടുക്കുകയായിരുന്നു താരം.

സിനിമയില്‍ അഞ്ചു ലുക്കുണ്ട്. മെയ്ന്‍ ആയി മൂന്നു ലുക്കും. വയസ്സായിട്ടും പാട്ടിലെ ലുക്കും പിന്നെ ഉള്ളത് ഏത് ലുക്കെന്ന ആലോചനയിലിരിക്കേയാണ് ഞാന്‍ വലിയ സുനാമിയില്‍പ്പെട്ടു പോകുന്നത്. ആ മൂന്നു മാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്കാണ് താടിവച്ചതെന്നും ദിലീപ് പറഞ്ഞു.
ഇത് രണ്ടാം ജന്മത്തിലെ ആദ്യ വേദി.. ഒരു പാട് തവണ കഥയുമായി രതീഷ് അമ്പാട്ട് പിറകെ നടന്നിരിരുന്നു,
ഈ സിനിമ ഒരു വലിയ സംഭവമാക്കി തീര്‍ത്തത് രതീക്ഷിന്റെ ക്ഷമ തന്നെയാണ്. മാത്രമല്ല നടന്‍ സിദ്ധാര്‍ഥിന്റെ നല്ല മനസുകൂടി കൊണ്ടാണ്. ഒരു പാട് പടങ്ങള്‍ മാറ്റിവെച്ചാണ് അദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. മുരളി ഗോപിയോടുമുള്ള കടപ്പാട് മറക്കാന്‍ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു. തന്നെ എപ്പോഴും നില നിര്‍ത്തിയത് പ്രേക്ഷകരാണ്. അവരോട് മാത്രമാണ് തനിക്ക് കടപ്പാടെന്നും ദിലീപ് പറഞ്ഞു.

 

Read more topics: dileep,kammaran look
English summary
dileep says about his movie kammaran look
topbanner

More News from this section

Subscribe by Email