Friday August 23rd, 2019 - 2:42:pm
topbanner
topbanner

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മുന്‍കൂട്ടിയുള്ള അജണ്ട

rajani v
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം  മുന്‍കൂട്ടിയുള്ള  അജണ്ട

കൊച്ചി : ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുന്‍പേയുള്ള അജണ്ടയാണെന്ന് റിപ്പോർട്ട്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വര്‍ഷം മുമ്ബ് തന്നെ മരവിപ്പിച്ചിരുന്നു. അവെയ്‌ലബിള്‍ എക്‌സ്‌ക്യൂട്ടീവിന്റെ തീരുമാനം അടുത്ത യോഗം മരവിപ്പിച്ചിരുന്നുവെന്നും അമ്മയുടെ വാർഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍വെച്ചു ചേര്‍ന്ന അവൈലബിള്‍ എക്സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ പിന്നാലെ നടന്ന എക്സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലാ എന്ന ഒരു കാരണത്താലാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

 

 

Read more topics: dileep, returen, amma report
English summary
dileep returen amma report
topbanner

More News from this section

Subscribe by Email