topbanner
Sunday December 17th, 2017 - 11:32:am
topbanner
topbanner

ദിലീപ് മയക്കുമരുന്നിന് അടിമയോ?: പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി

suvitha
ദിലീപ് മയക്കുമരുന്നിന് അടിമയോ?: പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി

കൊച്ചി: നടന്‍ ദിലീപിനെക്കുറിച്ചുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് പല്ലിശേരിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന് ആരോപണം. ഗുരുതരമായ ആപോപണങ്ങളാണ് പല്ലിശേരി ഇപ്പോള്‍ പുതിയ ലക്കം മംഗളത്തില്‍ ദിലീപിനെക്കുറിച്ച് ഉന്നയിച്ചിരിക്കുന്നത്.

ദിലീപുമായുള്ള അഭിമുഖ സമയത്ത് ഷൂട്ട് ചെയ്ത ഒരാള്‍ ചോദിച്ചത് ദിലീപ് ലഹരിക്കടിമയാണോ എന്നായിരുന്നു. മഞ്ജുവിന്റെ പുറകില്‍ ആരോക്കെയാണ് ഉള്ളതെന്നു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്. എന്നെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബോംബെയില്‍ താമസിക്കുന്ന പരസ്യസംവിധായകന്‍ ശ്രീകുമാര്‍ എന്ന കള്ളനാണ് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത്.

അവര്‍ക്ക് പിന്തുണയുമായി പത്രങ്ങളും ഉണ്ട്. ആരൊക്കെ ഉണ്ടായാലും എന്നെ ഒരു ചുക്കും ചെയില്ല ഞാന്‍ പ്രാര്‍ത്ഥിച്ചാല്‍ ഇവരൊക്കെ ഇല്ലാതാകും എന്നയിരുന്നു ദിലീപ് പൊട്ടിത്തെറിച്ചതെന്നും പല്ലിശേരി പറഞ്ഞു. ദിലീപ് ലഹരിക്കടിമായാണ്. സ്റ്റാമ്പ് എന്ന് പറയുന്ന പുതിയ ലഹരിയാണ ദിലീപ് ഉപയോഗിക്കുന്നത്. അത് നാവില്‍ ഒട്ടിച്ച് വച്ചാല്‍ നല്ല സുഖമായിരിക്കും.

ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് കാവ്യയ്ക്ക് പോലും മനസ്സിലാകില്ലെന്നും പല്ലിശേരി കൂട്ടിച്ചേര്‍ത്തു. ഏറ്റവും അവസാനം വന്ന ഭീഷണി കോളില്‍ അമേരിക്കയില്‍ നിന്നും ദിലീപ് വരുമ്പോഴേക്കും പല്ലിശേരി മരിക്കണം എന്ന ക്വട്ടേഷന്‍ ദിലീപ് നല്‍കി എന്നായിരുന്നുവത്രെ. ജൂണ്‍ മാസത്തിനുള്ളില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചുവത്രെ.

 

 

 

Read more topics: pallissery, dileep, allegation
English summary
Dilip gave the quatation for kill Pallisiri: Pallisseri reacted with allegations
topbanner topbanner

More News from this section

Subscribe by Email