Thursday November 22nd, 2018 - 12:11:am
topbanner

ദിലീപ് തന്റെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണമുണ്ടെന്ന് നാദിര്‍ഷ

suji
ദിലീപ് തന്റെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണമുണ്ടെന്ന് നാദിര്‍ഷ

നാദിര്‍ഷ സംവിധായകനായത് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് ദിലീപിനെ നായകനാക്കാത്തത് എന്തുകൊണ്ടാണെന്ന്. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നിര്‍മ്മിച്ചത് ദിലീപായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷമായി ഇരുവരും ഒന്നിക്കുന്ന ' കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രം പ്രഖ്യാപിച്ചു. എന്നാല്‍ ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. വിഷയത്തില്‍ നാദിര്‍ഷ തന്നെ പ്രതികരിച്ചു.

''ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത തെറ്റാണ്. അദ്ദേഹമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 90 കാരനായ ഒരു കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ. പക്ഷെ കമ്മാരസംഭവത്തില്‍ ദിലീപ് ഇതെ ഗെറ്റപ്പില്‍ വന്നിരുന്നു. ഒരേ പോലിരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്ത് നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും നാദിര്‍ഷ പറഞ്ഞു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥ.

 

Read more topics: dileep ,nadirshas next movie
English summary
dileep not act in nadirshas next movie
topbanner

More News from this section

Subscribe by Email