Tuesday February 19th, 2019 - 10:44:pm
topbanner

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന്റെ പ്രതിഷേധം ലണ്ടന്‍ ഗാര്‍ഡിയന്‍ പത്രം വാര്‍ത്തയായി

suji
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന്റെ പ്രതിഷേധം ലണ്ടന്‍ ഗാര്‍ഡിയന്‍ പത്രം വാര്‍ത്തയായി

ലണ്ടന്‍ ; നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ ചിത്രം സഹിതം വാര്‍ത്തയായി. നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ ദിലീപിനെ താര സംഘടനയില്‍ തിരിച്ചെടുത്തതില്‍ വന്‍ പ്രതിഷേധമെന്ന തലക്കെട്ടോടെയാണ് വാര്‍ത്ത.

അമ്മയില്‍ നിന്ന് നിയമങ്ങള്‍ പാലിച്ചല്ല ദിലീപിനെ പുറത്താക്കിയത് എന്ന ഭാരവാഹികളുടെ പ്രസ്താവനയും തിരിച്ചെടുക്കാനുള്ള തീരുമാനത്തെ യോഗത്തില്‍ ഡബ്ല്യു സിസി അംഗങ്ങള്‍ പങ്കെടുത്തില്ലെന്ന വിവരവും വാര്‍ത്തയില്‍ ഉണ്ട്. സ്ത്രീപീഡന കേസ് തീരുന്നതിന് മുമ്പ് തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച ഡബ്ല്യു സിസി അംഗങ്ങളില്‍ ഒരാളായ പദ്മപ്രിയയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുള്ളത്. ദിലീപിനെ തിരിച്ചെടുത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നും പദ്മപ്രിയ വാര്‍ത്തയില്‍ പറയുന്നു.

ഏതായാലും ദിലീപിന്റെ ചിത്രമുള്‍പ്പെടുത്തിയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല സിനിമാ ലോകത്ത് തന്നെ ചര്‍ച്ചയായി മലയാള സിനിമാ സംഘടനയായ അമ്മയുടെ നിലപാട് .

 

Viral News

Read more topics: dileep, amma, news, guardian
English summary
dileep news in guardian
topbanner

More News from this section

Subscribe by Email