topbanner
Tuesday January 23rd, 2018 - 9:39:am
topbanner

അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ വെള്ളിത്തിരയില്‍ കാണുമെന്ന് ദിലീപ്

rajani v
അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ വെള്ളിത്തിരയില്‍ കാണുമെന്ന് ദിലീപ്

കമ്മാര സംഭവത്തിന്റെ ഫസ്റ്റുലുക്ക് പോസ്റ്ററിന് പിന്നാലെയാണ് കമ്മാരസംഭവത്തിന്റെ മറ്റൊരു പോസ്റ്ററുമായി ദിലീപ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. തമിഴ് താരം സിദ്ധാര്‍ത്ഥ് കമ്മാരസംഭവത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തയാണ് ദിലീപ് ഇതിലൂടെ പങ്കുവച്ചത്. സിദ്ധാര്‍ത്ഥിന്റെ പോസ്റ്ററാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.

'കമ്മാര സംഭവത്തിലെ അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആണ് ഈ പോസ്റ്ററിലെ താരം. ബോയ്സില്‍ തുടങ്ങി, രംഗ് ദേബസന്തിയിലും, ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്ത മുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു പക്ഷേ അവയെ എല്ലാം നിഷ്പ്രഭമാക്കുന്ന ഒരു വേഷമാണ് കമ്മാര സംഭവത്തിലേത്. എന്റെ വളരെ അടുത്ത സുഹൃത്തായി തീര്‍ന്ന സിിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ വെള്ളിത്തിരയില്‍ കാണാം, എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശംസകളോടെ ദിലീപ'് എന്നാണ് താരം കുറിച്ചത്.

English summary
dileep kumarasambhavam second poster
topbanner topbanner

More News from this section

Subscribe by Email