Saturday December 15th, 2018 - 3:20:am
topbanner

വിജയദശമി ദിനത്തില്‍ ജനിച്ച ദിലീപിന്റെയും കാവ്യയുടേയും പൊന്നു മകള്‍ക്ക് പേരിട്ടു

RA
വിജയദശമി ദിനത്തില്‍ ജനിച്ച ദിലീപിന്റെയും കാവ്യയുടേയും പൊന്നു മകള്‍ക്ക് പേരിട്ടു

വിജയദശമി ദിനത്തില്‍ ജനിച്ച ദിലീപിന്റെയും കാവ്യയുടേയും മകൾക്ക് പേരിട്ടു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് 'മഹാലക്ഷ്മി' എന്നാണ് പേര്. കഴിഞ്ഞ ദിവസമാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ ആയിരുന്നു.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Read more topics: dileep, kavya, children peru
English summary
dileep kavya children peru
topbanner

More News from this section

Subscribe by Email