Saturday June 23rd, 2018 - 9:12:pm
topbanner
Breaking News

മലയാളത്തിലെ മികച്ച നടന്‍ ദിലീപാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

suji
മലയാളത്തിലെ മികച്ച നടന്‍ ദിലീപാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ ദിലീപാണെന്നും തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാക്കാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ദേശീയ അവാര്‍ഡ് ജേതാവും മികച്ച സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. പിന്നെയും ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം. സിനിമ എന്താണെന്ന് മനസിലാകണമെങ്കില്‍ ലോക സിനിമകള്‍ കാണണമെന്നും അടൂര്‍ പറഞ്ഞു.

തന്റെ സിനികള്‍ പലതും വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്. സ്വയം വരം ആരും അംഗീകരിച്ചില്ല. മുഖാമുഖം കമ്യൂണിസത്തിന് എതിരാണെന്ന പ്രചരണവും ഉണ്ടായിരുന്നു. സിനിമയെ വിമര്‍ശിക്കുന്നവരില്‍ പലര്‍ക്കും സിനിമ എന്താണെന്ന് പോലും അറിയില്ലെന്നും മലയാള സിനിമ ഏറെ ആശങ്കപ്പെടുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അതിന് മാറ്റം വന്നിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു.

Read more topics: dileep , adoor
English summary
dileep is one of the best actor in malayalam says adoor

More News from this section

Subscribe by Email