Thursday June 21st, 2018 - 12:24:am
topbanner
Breaking News

ദിലീപേട്ടന്‍ അതു ചിന്തിച്ചിട്ടുപോലുമില്ല ; അത് വ്യാജ പ്രചരണമെന്ന് ദിലീപ് ഫാന്‍സ്

suji
ദിലീപേട്ടന്‍ അതു ചിന്തിച്ചിട്ടുപോലുമില്ല ; അത് വ്യാജ പ്രചരണമെന്ന് ദിലീപ് ഫാന്‍സ്

നടന്‍ ദിലീപ് സംവിധായകനാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് അടുത്ത വൃത്തങ്ങള്‍. മമ്മൂട്ടിയെ നായകനാക്കി ദിലീപ് സിനിമ സംവിധാനം ചെയ്യുന്നുവെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത. എന്നാല്‍ വാര്‍ത്ത വ്യാജമെന്ന് ദിലീപ് ഓണ്‍ലൈന്‍ അറിയിച്ചു

ഒരു ഓണ്‍ലൈന്‍ മഞ്ഞ മാധ്യമം ദിലീപേട്ടനെ സംവിധായകനാക്കിയതറിഞ്ഞു, സന്തോഷം. ദിലീപ് വാര്‍ത്തകള്‍ ഇല്ലാതെ മഞ്ഞക്ക് മുന്നോട്ട് പോകാന്‍ കഴിയാത്തതുകൊണ്ടാണെന്നാ ആദ്യം തോന്നിയത്, പക്ഷേ പിന്നീടാണറിഞ്ഞത് മഞ്ഞയുമായ് ബന്ധമുള്ള ഒരു നിര്‍മ്മാതാവിന്റെ സൈക്കളോടിക്കല്‍ മൂമെന്റാണെന്ന്. ദിലീപേട്ടനുമായും, ഉദയേട്ടനുമായ് ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. വാര്‍ത്ത മഞ്ഞ വാര്‍ത്തയാണു!ഇവരാരും അങ്ങിനെയൊന്നും ചിന്തിച്ചീട്ടുപോലുമില്ലത്രെ.

എല്ലാ ദിലീപ് ഫാന്‍സ് അംഗങ്ങളും ഇതൊരറിയിപ്പായ് എടുക്കുക,വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാവാതിരിക്കുക.കുറഞ്ഞ പക്ഷം വാര്‍ത്തവരുന്നതെവിടെയാണെന്നെങ്കിലും നോക്കുക.

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കനാണ് ദിലീപിന്റെ പുതിയ ചിത്രം. ഷൂട്ടിങ് ദുബായില്‍ ആരംഭിക്കും.

Read more topics: dileep fans page, director
English summary
dileep fans page says it was a fake news

More News from this section

Subscribe by Email