topbanner
Thursday November 23rd, 2017 - 7:15:am
topbanner
Breaking News

ജനപ്രിയ നായകനെ പുറത്താക്കാൻ പൃഥ്വിരാജ് മറ്റു താരങ്ങളേക്കാൾ ആവേശം കാണിച്ചതെന്തിന്?

fasila
ജനപ്രിയ നായകനെ പുറത്താക്കാൻ പൃഥ്വിരാജ് മറ്റു താരങ്ങളേക്കാൾ ആവേശം കാണിച്ചതെന്തിന്?

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിനിമ മേഖലയിൽ നിന്നും ഒരുപാട് താരങ്ങൾ ദിലീപിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആദ്യമൊക്കെ ദിലീപിനെതിരെ സംസാരിച്ച ചിലർ പറഞ്ഞ വാക്കുകൾ മാറ്റുകയും ഭാഷ മയപ്പെടുത്തുകയും ചെയ്തു. എങ്കിലും ദിലീപിനെതിരെ ഇപ്പോഴും സംസാരിക്കാത്ത ചില പ്രമുഖ താരങ്ങളും ഉണ്ട്.

പക്ഷെ ജനപ്രിയ നായകനെ പുറത്താക്കാൻ മറ്റു താരങ്ങളേക്കാൾ ആവേശം കാണിച്ചത് യുവതാരം പൃഥ്വിരാജ് ആണ്. ദിലീപ് ഇത് ചെയ്യില്ല എന്ന് ആദ്യ ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. എന്നാല്‍ പൃഥ്വിരാജ് മാത്രം ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്.. നടനെ സിനിമയില്‍ നിന്ന് പുറത്താക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നു. ആസിഫ് അലി ആദ്യമൊക്കെ ദിലീപിനെതിരെ സംസാരിച്ചെങ്കിലും പിന്നീട് വാക്ക് മാറ്റിയിരുന്നു.

ദിലീപിനോടുള്ള ശത്രുത മാത്രമല്ല, നടനെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ പൃഥ്വി കാണിച്ച ആവേശത്തിന് പിന്നില്‍. അമ്മ എന്ന സംഘടനയോടുള്ള വെറുപ്പും ആക്രമിക്കപ്പെട്ട നടിയോടുള്ള അടുപ്പവും ഒക്കെ കാരണമാണ്. പണ്ടേ കുറച്ച് 'ഓവര്‍ സ്മാര്‍ട്ട്' ആയ പൃഥ്വി ദിലീപിനെതിരെ ഇത്ര ശക്തമായി നിലപാടെടുക്കാനുള്ള കാരണം ഇതാണ്..

ദിലീപും പൃഥ്വിരാജും തമ്മിലുള്ള ശത്രുത പരസ്യമായ രഹസ്യമാണ്. പൃഥ്വിരാജിന്റെ സിനിമ ഇറങ്ങുമ്പോള്‍ ദിലീപ് പണം കൊടുത്ത് തിയേറ്ററില്‍ ആളെ കയറ്റി കൂവിച്ചു എന്നൊരു ആരോപണം പണ്ട് ഉണ്ടായിരുന്നു. ഇക്കാരണത്തെ ചൊല്ലി പൃഥ്വിയ്ക്കും ദിലീപിനും ഇടയില്‍ ശത്രുത മുളപൊട്ടിയത്രെ.

കുറേക്കാലം ഇരുവരും കട്ട ശത്രുക്കളായിരുന്നു എന്നാണ് പാപ്പരാസികള്‍ പറഞ്ഞു നടന്നത്. അമ്മ തകരണം താര സംഘടനയായ അമ്മയോട് പൃഥ്വിരാജിന് ഒരു പഴയ കണക്ക് കൂടെയുണ്ട്. പൃഥ്വിയുടെ അച്ഛന്‍ സുകുമാരനും പൃഥ്വിരാജും അമ്മ എന്ന സംഘടനയുടെ വിലക്ക് നേരിട്ടവരാണ്. ഈ വിലക്കുകള്‍ കാരണം കരിയറില്‍ വമ്പന്‍ തിരിച്ചടിയും ഇരുവര്‍ക്കുമുണ്ടായിട്ടുണ്ട്.

അമ്മയുടെ എല്ലാമെല്ലാമായ ദിലീപിനെ പുറത്താക്കാന്‍ പൃഥ്വി ആവേശം കാണിച്ചതിന്റെ കാരണങ്ങളിലൊന്ന് അമ്മയുടെ തകര്‍ച്ചയ്ക്ക് വേണ്ടിയാണ്. അമ്മയുടെ സ്ഥാനം ശക്തമായ തീരുമാനങ്ങളുമായിട്ടാണ് പൃഥ്വിരാജ് എക്‌സിക്യൂട്ടിവ് മീറ്റിംഗിന് എത്തിയത്. ഞങ്ങള്‍ ഒരാവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. അത് പരിഗണിക്കുമെന്നാണ് വിശ്വാസം.

അല്ലെങ്കില്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയ പൃഥ്വി മാധ്യമങ്ങളോട് പറഞ്ഞത്. ദിലീപിനെ പുറത്താക്കി, അമ്മയില്‍ നേതൃമാറ്റം വരുത്താനാണ് പൃഥ്വിയുടെ നീക്കമത്രെ. അങ്ങനെ സംഭവിച്ചാല്‍ തലപ്പത്ത് പൃഥ്വി തന്നെ എത്തും.

Read more topics: dileep, expel, prithiraj
English summary
Prithviraj's excitement to expel dileep
topbanner topbanner

More News from this section

Subscribe by Email