ദിലീപും കാവ്യ മാധവനും കാണാനെത്തിയതിന്റെ സന്തോഷം പങ്കുവച്ച് ഗായിക മഞ്ജരി. കാവ്യയും ദിലീപും മഞ്ജരിയെ കാണാന്‍ മുംബൈയില്‍ എത്തിയിരുന്നു. മൂവരും ചേര്‍ന്നുള്ള ഫോട്ടോ മഞ്ജരി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ദിലീപും കാവ്യയും മുംബൈയില്‍ കാണാന്‍ വന്നതില്‍ സന്തോഷം. ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. എത്രയും പെട്ടെന്ന് ദിലീപ് തിരിച്ചുവരണമെന്നും മഞ്ജരി ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.
ആരാധകരില്‍ ചിലര്‍ കട്ട സപ്പോര്‍ട്ടെന്ന് മറുപടിയും നല്കി.
ജയില്‍ മോചിതനായ ശേഷം ദിലീപ് കുടുംബ സമേതം ഒരു വിവാഹത്തില്‍ പങ്കെടുത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സുഹൃത്തുക്കളെ കാണാനാണ് താര ദമ്പതികള്‍ മുംബൈയിലെത്തിയത് .