Tuesday September 25th, 2018 - 1:05:am
topbanner

ദിലീപ് വിഷയത്തിലെ അമ്മയുടെ പ്രതികരണം; അതൃപ്തി അറിയിച്ച് ഡ​ബ്ല്യു​സി​സി

Aswani
ദിലീപ് വിഷയത്തിലെ  അമ്മയുടെ പ്രതികരണം;  അതൃപ്തി അറിയിച്ച് ഡ​ബ്ല്യു​സി​സി

തി​രു​വ​ന​ന്ത​പു​രം: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ 'അമ്മ'(​എ​എം​എം​എ) താരസംഘടനയിൽ തിരിച്ചെടുത്ത നടപടിയിലെ വിവാദങ്ങൾ മുറുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങളോട് 'അമ്മ' പ്രതികരിച്ച രീതിക്കെതിരെ അതൃപ്തി അറിയിച്ചു കൊണ്ട് വനിതാ അഭിനേതാക്കളുടെ സംഘടന ഡ​ബ്ല്യു​സി​സി രംഗത്തു വന്നു.

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ത്ത​ വി​ഷ​യം വീ​ണ്ടും അ​മ്മ​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് വി​ളി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ ക​ത്തി​ലാ​ണ് സം​ഘ​ട​ന അ​തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന​ല്ലാ​തെ, എ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നോ, ആ​രൊ​ക്കെ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നോ വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ് പ്ര​സ്തു​ത സം​ഘ​ട​ന ക​ത്ത് ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്നും ഈ ​വി​ഷ​യം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ച്ചു ച​ര്‍​ച്ച​യ്ക്കു​ള്ള ദി​വ​സം മു​ന്‍​കൂ​ട്ടി അ​റി​യി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും ഡ​ബ്ല്യു​സി പ​റ​യു​ന്നു.

ഏ​റ്റ​വും ശ​ക്ത​മാ​യ സി​നി​മ എ​ന്ന മാ​ധ്യ​മ​ത്തി​ല്‍ ഇ​ക്കാ​ല​മ​ത്ര​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടും അ​തി​ക്ര​മ​ത്തെ അ​തി​ജീ​വി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​യ്ക്കൊ​പ്പം നി​ല്ക്കാ​നു​ള്ള ആ​ത്മ​ശ​ക്തി ഇ​ല്ലാ​തെ​പോ​യ​വ​ര്‍​ക്ക് ഇ​നി​യെ​ങ്കി​ലും അ​തി​നു ക​ഴി​യ​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ടാ​ണ് ഡ​ബ്ല്യു​സി​സി ഫേ​സ്ബു​ക്ക് കു​റി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത്.

ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധമറിയിച്ച് സിനിമ മേഖലയിലെ പലരും ഇതിനോടകം തന്നെ രംഗത്തു വന്നിട്ടുണ്ട്.

 

Read more topics: dileep, amma, film organisation, wwc
English summary
amma's response to Dileep's topic; wcc wrote letter to show their dissatisfaction
topbanner

More News from this section

Subscribe by Email