Wednesday April 24th, 2019 - 1:40:am
topbanner
topbanner

'കുട്ടിമാമ'; ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു

JB
'കുട്ടിമാമ'; ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിക്കുന്നു. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് കുട്ടിമാമ. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.
പിആര്‍ഒ ആതിര ദില്‍ജിത്ത്.

 

English summary
dhayan sreenivasan film kuttymamma
topbanner

More News from this section

Subscribe by Email