topbanner
Thursday August 24th, 2017 - 1:01:am
topbanner

ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് തലക്കനം; വാര്‍ത്തയുടെ നിജസ്ഥിതി ഇതായിരുന്നു......

rajani
ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് തലക്കനം; വാര്‍ത്തയുടെ നിജസ്ഥിതി ഇതായിരുന്നു......

ധര്‍മ്മജന്റെ റേറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ക്കും മേലെ, താരത്തിന്റെ തലക്കനം കണ്ടാല്‍ സൂപ്പര്‍ സ്റ്റാറുകള്‍ തോറ്റു പോകും എന്ന രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിച്ച വാര്‍ത്തയുടെ നിജ സ്ഥിതി ഇതാ പുറത്തു വന്നിരിക്കുന്നു. കൊച്ചിയിലെ ഒരു പോളിടെക്നിക്കില്‍ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറഞ്ഞത്.

ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണ് ഞാന്‍ എന്നു താരം ചോദിച്ചത്രേ. ഇതാണ് വാര്‍ത്തയ്ക്ക് പ്രവാസിശബ്ദമെന്ന ആ മഞ്ഞപ്പത്രത്തില്‍ വന്ന വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്.

അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം.

ഏഷ്യാനെറ്റില്‍ പിഷാരടി മുകേഷ് ടീം അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവിലെ പ്രവേശനത്തോടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നത്. മുന്‍പും ചില്ലറ സിനിമകളില്‍ വേഷം ചെയ്തിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവ് വന്നതോടെ താരത്തിനു തിരക്കേറി. ഇപ്പോള്‍ വിദേശ പ്രോഗ്രാമുകളില്‍ അവിഭാജ്യ ഘടകമാണ് ധര്‍മജന്‍.

കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ സഹനായകനായി കൂടി തിളങ്ങിയതോടെ താരത്തിന്റെ റേഞ്ച് മാറി. ബോള്‍ഗാട്ടിയില്‍ നിന്നും വരാപ്പുഴയിലെ രണ്ടുനില വീട്ടിലേക്ക് താമസം മാറിയപ്പോള്‍ ലേശം തലക്കനവും ധര്‍മജന്‍ കൂടെക്കൂട്ടിയില്ലെ എന്ന സംശയത്തിലാണ് ഇപ്പോള്‍ കൊച്ചിക്കാര്‍. എന്തായാലും തലക്കനം ലേശമില്ലാത്ത നടനെ കൊണ്ട് ആര്‍ട്ക് ക്ലബ് ഉദ്ഘാടനം ഭംഗിയായി നടത്താനുള്ള പുറപ്പാടിലാണ് പോളിടെക്നിക് വിദ്യാര്‍ഥികള്‍.

 

 

 

 

Read more topics: dharmajan, gossip, news, truth
English summary
dharmajan gossip news truth
topbanner topbanner

More News from this section

Subscribe by Email