topbanner
Sunday May 28th, 2017 - 4:38:am
topbanner

ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധ ദമ്പതികള്‍

rajani
ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധ ദമ്പതികള്‍

ചെന്നൈ: തമിഴ് നടനും നിര്‍മാതാവുമായ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ രംഗത്ത്. ധനുഷ് തങ്ങളുടെ മകനാണെന്നും കസ്തുരി രാജയുടെതല്ലെന്ന് വാദിച്ച് കതിരേഷന്‍മീനാള്‍ ദമ്പതികള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ത്രിപുവനില്‍ നിന്നുള്ള ദമ്പതികളാണ്.

1985ലാണ് ധനുഷ് ജനിച്ചതെന്ന് ഇവര്‍ പറയുന്നു. കലൈയ്യരസന്‍ എന്നാണ് പേരിട്ടത്. 11ല്‍ പഠിക്കുമ്പോഴാണ് മകന്‍ തങ്ങളെ വിട്ട് പോയതെന്നും ഇപ്പോള്‍ ധനുഷെന്ന പേരില്‍ ജീവിക്കുകയാണെന്നും ഇവര്‍ അവകാശപ്പെട്ടു.

ധനുഷുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കസ്തുരി രാജയും കുടുംബവും ധനുഷിനെ കാണുവന്‍ സമ്മതിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രി ജയലളിത വിഷയത്തില്‍ ഇടപെടണമെന്നും കതിരേശഷന്‍ ആവശ്യപ്പെട്ടു. പുതിയ വിവാദത്തില്‍ ധനുഷിന്റെ പ്രതികരണം അറിവായിട്ടില്ല.

അജു വര്‍ഗീസിന് രണ്ടാം തവണയും ഇരട്ടക്കുട്ടികള്‍ ജനിച്ചു

പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായി ഈ അമ്മയും മകളും

ഊഴത്തിലെ നായിക ജീവിതത്തിലെ മോശം അവസ്ഥകളെ കുറിച്ച് തുറന്ന് പറഞ്ഞു

 

Read more topics: dhanush, son, old parents
English summary
dhanush son old parents