Thursday May 23rd, 2019 - 9:20:am
topbanner
topbanner

സമ്മാനം വേണ്ട ; എല്ലാം ചാരിറ്റിയ്ക്ക് നല്‍കൂ ; ദീപിക രണ്‍വീര്‍ വിവാഹം ഇങ്ങനെ

suji
സമ്മാനം വേണ്ട ; എല്ലാം ചാരിറ്റിയ്ക്ക് നല്‍കൂ ; ദീപിക രണ്‍വീര്‍ വിവാഹം ഇങ്ങനെ

ബോളിവുഡ് കാത്തിരിക്കുന്ന ദീപിക രണ്‍വീര്‍ വിവാഹം ഇറ്റലിയിലെ കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നാളേയും മറ്റന്നാളും നടക്കും. മാധ്യമങ്ങള്‍ക്കു പോലും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് രണ്‍വീറും ദീപികയും വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. ഇവരോട് സമ്മാനങ്ങളൊന്നും കൊണ്ടുവരരുതെന്നും ആ തുക ജീവകാരുണ്യ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കാനുമാണ് താരങ്ങളുടെ അഭ്യര്‍ഥന.സമ്മാനമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക ദീപികയുടെ ചാരിറ്റി ഫൗണ്ടേഷനിലേക്ക് നല്‍കാന്‍ താരങ്ങള്‍ അഭ്യര്‍ഥിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

നവംബര്‍ 28ന് മുംബൈയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്ന് നടത്തുന്നുണ്ട്.

 

Read more topics: deepika ranveer, marriage, gift
English summary
deepika ranveer marriage
topbanner

More News from this section

Subscribe by Email