Monday May 27th, 2019 - 7:11:pm
topbanner
topbanner

ദീപിക പദുക്കോണിന്റെ വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ ഞെട്ടും; ജീവിതകാലം മുഴുവന്‍ പണിയെടുത്താലും ഇത് നടപ്പില്ല

suji
ദീപിക പദുക്കോണിന്റെ വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ ഞെട്ടും; ജീവിതകാലം മുഴുവന്‍ പണിയെടുത്താലും ഇത് നടപ്പില്ല

ഇറ്റലിയിലെ ലേക് കോമോയില്‍ അത്യാഢംബര പൂര്‍വ്വമാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി രണ്‍വീര്‍ സിംഗും, ദീപിക പദുക്കോണും വിവാഹിതരായത്. നവംബര്‍ 14ന് കൊങ്കണി സ്‌റ്റൈല്‍ വിവാഹവും, 15ന് സിന്ധി വിവാഹവുമാണ് നടത്തിയത്. വില്ലാ ഡെല്‍ ബാല്‍ബിയാനെല്ലോയാണ് വിവാഹ വേദിയായത്.

പുറത്ത് നിന്ന് ആരെയും പങ്കെടുപ്പിക്കാതെ നടന്ന വിവാഹത്തിന് മൊബൈല്‍ ഫോണ്‍ ക്യാമറയ്ക്ക് പോലും വിലക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായി ചിത്രങ്ങള്‍ ചോര്‍ന്നില്ല. ഇതിന് ശേഷം താരങ്ങള്‍ തന്നെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പുറത്തുവിട്ടു.

ഇതോടെയാണ് ദീപികയുടെ ആഭരണങ്ങളിലേക്കും വസ്ത്രങ്ങളിലേക്കും ശ്രദ്ധ പതിക്കുന്നത്. താരത്തിന്റെ വിവാഹ മോതിരമാണ് ഇപ്പോള്‍ കഥ പറയുന്നത്. വലിയ വജ്രക്കല്ല് പതിച്ച മോതിരത്തിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഏകദേശം 1.3 മുതല്‍ 2.7 കോടി രൂപയാണ് മോതിരത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.

വിരാട് കോലിയെ വിവാഹം കഴിച്ചപ്പോള്‍ അനുഷ്‌ക ശര്‍മ്മ അണിഞ്ഞ മോതിരത്തിന് 1 കോടിയായിരുന്നു വില. ഓസ്ട്രിയയില്‍ നിന്നും വിരാട് പണികഴിപ്പിച്ച ഈ മോതിരത്തെ മറികടന്നാണ് ദീപികയുടെ വിവാഹ മോതിരം.

 

 

 

English summary
deepika padukones costly engagement ring
topbanner

More News from this section

Subscribe by Email