Saturday February 23rd, 2019 - 4:45:pm
topbanner

ദീപികയും രണ്‍വീറും വിവാഹിതരാകുന്നു: ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത് ട്വിറ്ററില്‍

Jikku Joseph
ദീപികയും രണ്‍വീറും വിവാഹിതരാകുന്നു: ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത് ട്വിറ്ററില്‍

വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹത്തിന് പിന്നാലെ മറ്റൊരു സെലിബ്രിറ്റി വിവാഹത്തിന് ബോളിവുഡില്‍ അരങ്ങൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഉടന്‍ വിവാഹിതരാകുമെന്നാണ് വിവരം. മൂന്നുനാലുമാസത്തിനുള്ളില്‍ ദീപികയുടെ കഴുത്തില്‍ രണ്‍വീര്‍ മിന്നു ചാര്‍ത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവാഹ തീയതി സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി ദീപികയുടെ മാതാപിതാക്കള്‍ ബംഗളൂരുവില്‍ നിന്നും മുംബൈയിലെത്തി രണ്‍വീര്‍ സിങ്ങിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചുവെന്നും പറയുന്നുണ്ട്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായിരിക്കും കൂടുതല്‍ സാധ്യത. വിവാഹം മുംബൈയില്‍ വച്ചു തന്നെ നടത്തണമെന്നാണ് രണ്‍വീറിന്റെ കുടുംബത്തിന്റെ ആഗ്രഹം.

അതേസമയം സൗത്ത്ഇന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹശേഷം സിനിമാലോകത്തെ സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും ഇരുവരുടെയും കുടുംബം സംഘടിപ്പിക്കും.വിവാഹത്തിനു മുന്നോടിയായി ദീപിക ഷോപ്പിങ്ങ് ആരംഭിച്ചുവെന്നും വിവരമുണ്ട്. രണ്‍വീറിനും കുടുംബത്തിനൊപ്പമാണ് ദീപിക ഷോപ്പിങ് നടത്തിയത്. വിവാഹത്തിനായുള്ള ആഭരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ രണ്‍വീറിന്റെ കുടുംബത്തിനൊപ്പം ലണ്ടനിലാണിപ്പോള്‍ ദീപിക.

എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രണ്‍വീറോ ദീപികയോ ഇതുവരെ രംഗത്ത് വന്നിട്ടില്ല. ട്വിറ്ററില്‍ ആരാധകര്‍ തമ്മിലുള്ള ചര്‍ച്ച പൊടിപ്പൊടിക്കുകയാണ്. സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത രാംലീല ഗോലിയോം കീ രാസ് ലീല പുറത്തിറങ്ങിയതിന് ശേഷമാണ് ദീപികയും രണ്‍ബീറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിയിലും രണ്‍ബീറും ദീപികയും അഭിനയിച്ചിരുന്നു.

Viral News

English summary
deepika padukone and ranveer singh wedding
topbanner

More News from this section

Subscribe by Email