Wednesday September 26th, 2018 - 11:18:am
topbanner

നടിയുടെ വസ്ത്രം വലിച്ചുകീറിയ ദൈവം സാക്ഷി സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍

NewsDesk
നടിയുടെ വസ്ത്രം വലിച്ചുകീറിയ ദൈവം സാക്ഷി സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍

തൃശൂര്‍: ഷൂട്ടിങ് സമയത്ത് നടിയുടെ വസ്ത്രം വലിച്ചുകീറിയെന്ന ആരോപണത്തിന് ഇടയായ ദൈവം സാക്ഷി എന്ന സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ഷൂട്ടിങ് സമയത്ത് വസ്ത്രം വലിച്ചുകീറിയെന്നും ഇതു ചിത്രീകരിച്ചെന്നും നടി കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇത് തിരക്കഥയില്‍ എഴുതിയിരുന്ന സീനാണെന്നും തിരക്കഥ വായിച്ചു നടി സമ്മതം നല്‍കിയതാണെന്നുമാണു സംവിധായകന്റെ വാദം.

എന്നാല്‍ ഈ രംഗമടക്കമുള്ളവ എഡിറ്റിങ് സ്റ്റുഡിയോക്കാര്‍ മന:പൂര്‍വം നശിപ്പിച്ചു കളഞ്ഞെന്ന് സംവിധായകന്‍ ആരോപിക്കുന്നു. ഹാര്‍ഡ് ഡിസ്‌ക് എഡിറ്റിംഗിനും മറ്റുമായി ഔട്ട്‌ഡോര്‍ വര്‍ക്കുകള്‍ ചെയ്ത കമ്പനിയുടെ സ്റ്റുഡിയോവില്‍ തന്നെയാണ് ഏല്‍പ്പിച്ചിരുന്നത്.

സ്റ്റുഡിയോയിലെത്തി ഹാര്‍ഡ് ഡിസ്‌ക് കൈവശപ്പെടുത്തിയതിനു സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഹാര്‍ഡ് ഡിസ്‌ക് സംവിധായകനു തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. എസ്‌ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ സ്‌നേഹജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവം സാക്ഷി.

 വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്നചിത്രം പകര്‍ത്തി പെണ്‍വാണിഭസംഘത്തിന് കൈമാറിയ മൂന്നുപേര്‍ പിടിയില്‍

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

English summary
daivam sakshi movie hard disk produced in court
topbanner

More News from this section

Subscribe by Email