Wednesday October 17th, 2018 - 9:27:am
topbanner
Breaking News

'രണ്ടാമൂഴം' തിരക്കഥ സിനിമക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്ക്

JB
 'രണ്ടാമൂഴം' തിരക്കഥ സിനിമക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്ക്

 

കോഴിക്കോട്: എം.ടി വാസുദേവന്‍നായര്‍ തന്റെ തിരക്കഥ ഉപയോഗിക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചു. എം. ടി രചിച്ച 'രണ്ടാമൂഴം' തിരക്കഥ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് ഉപയോഗിക്കുന്നതില്‍ നിന്നാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. എംടി നല്‍കിയ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെ ഉത്തരവ്. മഹാഭാരതം അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോഴിക്കോട് മുന്‍സിഫ് കോടതി ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ബി.ആര്‍.ഷെട്ടിക്കും നോട്ടീസ് അയച്ചു. ഈ മാസം 25ന് കേസ് കോടതി പരിഗണിക്കും. ചിത്രത്തിനായി എംടി മുന്‍കൂര്‍ വാങ്ങിയ പണം തിരികെ നല്‍കുമെന്ന് കോടതിയില്‍ വ്യക്തമാക്കി. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ ചിത്രം നിര്‍മിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ചിത്രീകരണം വൈകിയത് എംടിയെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് തിരക്കഥ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍, ചിത്രത്തിന്റെ പദ്ധതികളുമായി താന്‍ മുന്നോട്ട് പോകുകയാണെന്ന് ശ്രീകുമാര്‍ മേനോന്‍ ഇന്ന് ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പുരോഗതി കൃത്യമായി എംടിയെ അറിയിക്കാന്‍ കഴിയാതെ പോയത് കൊണ്ടാണ് ഇത്രത്തോളം പ്രശനമുണ്ടായതെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു.താരനിരയാല്‍ സമ്പന്നമായിരിക്കും ചിത്രമെന്നും നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്‍ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും.

 

English summary
court bans using randamoozham screenplay
topbanner

More News from this section

Subscribe by Email