Wednesday March 20th, 2019 - 9:22:pm
topbanner
topbanner

മത വികാരം വൃണപ്പെടുത്തുന്നു; മാണിക്യ മലരായ പൂവി ഗാനത്തിനെതിരെ പോലീസില്‍ പരാതി

Jikku Joseph
മത വികാരം വൃണപ്പെടുത്തുന്നു; മാണിക്യ മലരായ പൂവി ഗാനത്തിനെതിരെ പോലീസില്‍ പരാതി

ഹൈദരാബാദ്: ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനെതിര ഹൈദരാബാദ് പോലീസില്‍ പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്നാണ് പരാതി.

ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം യുവാക്കള്‍ ഗാനത്തിന്റെ വീഡിയോ ഹാജരാക്കിയിട്ടില്ലെന്നും. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ഈ വീഡിയോ ഹാജരാക്കണമെന്ന് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സിനിമയിലെ ഗാനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറും വന്‍ സ്വീകാര്യത നേടിയിരുന്നു.


Viral News

English summary
complaint against the manikka malayala poovi hit-songs
topbanner

More News from this section

Subscribe by Email