Sunday December 16th, 2018 - 11:32:am
topbanner

ഒന്നിലധികം യുവതികള്‍ക്കെതിരെ ലൈംഗികാരോപണം; അലോക് നാഥിനെ താരസംഘടനയില്‍ നിന്നും പുറത്താക്കി

JB
ഒന്നിലധികം യുവതികള്‍ക്കെതിരെ ലൈംഗികാരോപണം; അലോക് നാഥിനെ താരസംഘടനയില്‍ നിന്നും പുറത്താക്കി

 

ന്യൂഡല്‍ഹി: സിനിമാ-ടി.വി താരം അലോക് നാഥിനെ താര സംഘടനയായ സിനി & ടി.വി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനില്‍ (സി.ഐ.എന്‍.ടിഎ.എ) നിന്നും പുറത്താക്കി. ഒന്നിലധികം യുവതികള്‍ അലോകിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. അലോകിനെ പുറത്താക്കി കൊണ്ടുളള പ്രസ്താവന സംഘടന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

'അലോകിനെതിരെ നിരവധി യുവതികള്‍ ലൈംഗികാരോപണവും മോശം പെരുമാറ്റവും ആരോപിച്ച സാഹചര്യത്തില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു,' സിഐഎന്‍ടിഎഎ അറിയിച്ചു.

ആരോപണം ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയും അലോക് നാഥും ഉള്‍പ്പെടുന്ന വിശദീകരണ യോഗം സംഘടന ഒരുക്കിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ അലോക് നാഥ് പങ്കെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നപടി സ്വീകരിച്ചത്. വരുന്ന മെയ് ഒന്നിനു ചേരുന്ന വാര്‍ഷിക പൊതുയോഗത്തിലും അലോക് നാഥ് പങ്കെടുത്തില്ലെങ്കില്‍ സംഘടനയില്‍ നിന്നും പൂര്‍ണമായും പുറത്താക്കുമെന്ന് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അറിയിച്ചു.

നന്ദയുടെ വെളിപ്പെടുത്തലിനു പിന്നാലെ അലോകിനെതിരെ നടി സന്ധ്യ മൃദുലും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സ്ത്രീയും ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നുഅലോക് നാഥ് തന്നെ 20 വര്‍ഷം മുമ്പ് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നന്ദയുടെ ആരോപണം. ഫെയ്‌സ്ബുക്കിലൂടെയാണ് വിന്റ നന്ദ പ്രതികരിച്ചത്. കഴിഞ്ഞ 19 വര്‍ഷമായി ഞാന്‍ കാത്തിരുന്നത് ഈയൊരു നിമിഷത്തിനു വേണ്ടിയായിരുന്നു, നന്ദ പറയുന്നു.

സിനിമാ-ടെലിവിഷന്‍ രംഗത്തെ ഏറ്റവും കഴിവുറ്റ, സംസ്‌കാര സമ്പന്നനായ നടന്‍, എന്നാണ് പേരെടുത്തു പറയാതെ നന്ദ സൂചിപ്പിച്ചത്. പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ അലോക് നാഥിനെ സംശയിക്കാനിടയാക്കി. ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോടാണ് അലോക് നാഥ് തന്നെയാണ് തന്നെ ഉപദ്രവിച്ചതെന്ന് നന്ദ വെളിപ്പെടുത്തിയത്.

 

 

Read more topics: cinta, dismissed,actor, alok nath,
English summary
cinta dismissed actor alok nath
topbanner

More News from this section

Subscribe by Email