Monday February 18th, 2019 - 11:56:am
topbanner

ഷൂട്ടിങ്ങിനിടെ സംഗീത സംവിധായകന്‍ ശരത്തിന് അപകടം

RAJANI
ഷൂട്ടിങ്ങിനിടെ സംഗീത സംവിധായകന്‍ ശരത്തിന് അപകടം

ഷൂട്ടിംഗിനിടെ സംഗീത സംവിധായകന്‍ ശരത്തിന് അപകടം. വാഗമണില്‍ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ചെറിയ പരുക്കുകളോടെ ശരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഹാദിയയുടെ ചിത്രീകരണം നടക്കുകയായിരുന്നു.

ഷൂട്ടിങ്ങിനുപയോഗിച്ച ഹെലികാം നിയന്ത്രണം വിട്ട് ശരത്തിന്റെ ശരീരത്ത് വീഴുകയായിരുന്നു. ലോറിയുടെ മുകളില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ തോളിനും കൈകള്‍ക്കുമാണ് പരുക്കേറ്റത്. ശരത് സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നുമുണ്ട്.

 

Viral News

English summary
cinema shooting music director sarath
topbanner

More News from this section

Subscribe by Email