Wednesday December 19th, 2018 - 7:37:am
topbanner

ജനങ്ങളെ നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കുന്ന ബൈബിള്‍ അല്ല സിനിമയെന്ന് ഗുല്‍സാര്‍

JB
ജനങ്ങളെ നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കുന്ന ബൈബിള്‍ അല്ല സിനിമയെന്ന് ഗുല്‍സാര്‍

ജനങ്ങളെ നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കുന്ന ബൈബിള്‍ അല്ല സിനിമയെന്ന് മുതിര്‍ന്ന ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഗുല്‍സാര്‍. മറിച്ചു അത് സമൂഹത്തിന്റെ പ്രതിഫലനമാണ്. #മീ ടൂ കാമ്പെയ്ന്‍ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഭവാനി അയ്യരുടെ ആദ്യ നോവല്‍ പ്രകാശന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തു വര്‍ഷം മുന്‍പു നാനാ പടേക്കര്‍ തനിക്കു നേരെ അപമര്യാദയായി പെരുമാറിയത് ഉയര്‍ത്തി കാട്ടി നടി തനുശ്രീ ദത്തയാണ് ഇന്ത്യയില്‍ #മീ ടൂ ക്യാമ്പെയ്നിനു തുടക്കം കുറിച്ചത്.ഇന്ത്യയിലുടനീളം ക്യാമ്പെയ്ന്‍ വന്‍ പ്രചാരം നേടിയിരിക്കുകയാണ്. അതേക്കുറിച്ചു ഗുല്‍സാര്‍ ഇങ്ങനെ പ്രതികരിക്കുന്നു. 'സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. ഒരു പെണ്കുട്ടിക്കോ സ്ത്രീക്കോ നേരെ അതിക്രമം ഉണ്ടാവുന്നത് സിനിമയില്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് സമൂഹത്തിലാകമാനം പരന്നിരിക്കുന്നു. നാല് വയസ്സുകാരിക്കും എട്ടു വയസ്സുകാരിക്കും നേരെ അതിക്രമം ഉണ്ടാവുമ്പോള്‍ അത് സിനിമയില്‍ പ്രതിഫലിപ്പിച്ചു കാണിക്കാത്തതിന് ദൈവത്തിനു നന്ദി. എന്നാല്‍ സൂക്ഷിക്കുക. ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും പ്രതിഫലിപ്പിച്ചു കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു സിനിമ.'

 

Read more topics: cinema, is not a bible, says, gulzar,
English summary
cinema is nota bible says gulzar
topbanner

More News from this section

Subscribe by Email