കൊച്ചി: തിയറ്റേറുകളില്‍ മികച്ച കലക്ഷന്‍ നേടുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയുടെ വ്യാജ സിഡികള്‍ പ്രചരിക്കുന്നു. ബെംഗളുരുവിലാണ് സിഡി വ്യാപകമായി പ്രചരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ആഭ്യന്തരമന്ത്രിക്കും, കേരള സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്താക്കള്‍ അറിയിച്ചു.
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് റീലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലുമുള്ളത്. കഴിഞ്ഞകൊല്ലത്തെ ഏറ്റവും വലിയ ഹിറ്റായ നിവിന്‍ പോളിയുടെ 'പ്രേമം' തകര്‍ത്തോടുന്നതിനിടെ വ്യാജ സീഡി പുറത്തിറങ്ങിയത് സിനിമാലോകത്തെ പിടിച്ചുകുലുക്കിയിരുന്നു.