Monday February 18th, 2019 - 12:19:pm
topbanner

ചന്ദ്രഗിരിയും രാഘവൻ മാഷും പിന്നെ യക്ഷ ഗാനവും

Aswani
ചന്ദ്രഗിരിയും രാഘവൻ മാഷും പിന്നെ യക്ഷ ഗാനവും

മലയാള സിനിമയ്ക്ക് വ്യത്യസ്തമായ ഒരുപാട് ദൃശ്യാനുഭവം സമ്മാനിച്ച തലപ്പാവ്, അയാള്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലെ വേറിട്ട അഭിനയത്തിന് ശേഷം മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി സംവിധായകനും നടനുമായ ലാല്‍ വീണ്ടും എത്തുന്നു.

മോഹന്‍ കുപ്‌ളേരി സംവിധാനം ചെയ്യുന്ന ‘ചന്ദ്രഗിരി’ എന്ന ചിത്രത്തില്‍ രാഘവന്‍ മാഷ് എന്ന ശക്തമായ കഥാപാത്രവുമായാണ് ലാല്‍ ഇത്തവണ പ്രേക്ഷകറിലേക്ക് എത്തുന്നത്. ജൂണില്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാണ്.

കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ വിനോദ് കുട്ടമത്താണ്. ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, സായികുമാര്‍, ജയചന്ദ്രന്‍, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, ഷോണ്‍ റോമി, സജിതാ മഠത്തില്‍, അഞ്ജലി നായര്‍, സേതു ലക്ഷ്മി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

കാസര്‍ഗോഡിന്റെ കലാരൂപമായ യക്ഷഗാനവും ചന്ദ്രഗിരിയിലുണ്ട്. മലയാള സിനിമയിലാദ്യമായാണ് യക്ഷ ഗാനം ഉപയോഗിക്കുന്നത്

Viral News

Read more topics: actor, lal, film, chandragiri
English summary
chandragiri, raghavan mash and yaksha ganam
topbanner

More News from this section

Subscribe by Email