Thursday November 15th, 2018 - 4:01:pm
topbanner

ഹൃത്വിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പോലീസ് കേസെടുത്തു

suji
ഹൃത്വിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പോലീസ് കേസെടുത്തു

ബോളിവുഡ് താരം ഹൃത്വിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പോലീസ് കേസെടുത്തു. ആര്‍ മുരളീധരന്‍ എന്നയാളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2014 ല്‍ ഹൃത്വിക് റോഷന്‍ ലോഞ്ച് ചെയ്ത എച്ച്ആര്‍എക്‌സ് എന്ന ബ്രാന്‍ഡിന്റെ സ്‌റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നുവെന്നും എന്നാല്‍ ഋത്വിക്കും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും മുരളീധരന്‍ ആരോപിക്കുന്നു. കൂടാതെ കമ്പനി ഉത്പന്ന്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ വ്യാപാര സ്ഥാപനം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വില്‍പ്പനയില്ലാതായതോടെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയും തിരിച്ചയച്ചപ്പോള്‍ അവര്‍ തനിക്ക് പണം മടക്കി തരാതിരിക്കുകയും ചെയ്‌തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹൃത്വിക്ക് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

Read more topics: case filed, hrithik roshan
English summary
case filed against hrithik roshan
topbanner

More News from this section

Subscribe by Email