topbanner
Thursday August 17th, 2017 - 10:56:pm
topbanner

ഓവിയക്കെതിരെ പോലീസ് കേസ്

Jikku Joseph
ഓവിയക്കെതിരെ പോലീസ് കേസ്

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാരോപിച്ച് ഓവിയക്കെതിരെ പോലീസ് കേസ്. ഒരു അഭിഭാഷകന്റെ പരാതിയില്‍ നസ്രത്ത്‌പേട്ട് പോലീസ് ഓവിയക്ക് സമന്‍സ് അയച്ചു.

ഷോയുടെ നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കാത്ത ജനപ്രീതിയാണ് അഞ്ച് ആഴ്ച്ച കൊണ്ട് ഓവിയക്ക് ബിഗ് ബോസില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് ഓവിയ സ്വയം പുറത്തുപോയി. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഓവിയ പുറത്ത് പോയത്. ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോട് തനിക്ക് കടുത്ത പ്രണയം ആണെന്നും അത് നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ട് ഷോ വിട്ടതെന്നും ഓവിയ വ്യക്തമാക്കിയിരുന്നു.

പരിപാടിയില്‍ നിന്ന് സ്വമേധയ പുറത്ത് പോയെങ്കിലും ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓവിയ തിരിച്ചു വരുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ മേക്കോവറില്‍ ആരാധകരെ വീണ്ടും കയ്യിലെടുത്തു കഴിഞ്ഞു. അവസാന എപ്പിസോഡുകളില്‍ ഓവിയ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഓവിയ. ഷോ വിടുന്നതിന് മുമ്പ് നടി മാനസികരോഗ വിദഗ്ധനെ മൂന്നു തവണ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് മാനേജര്‍ പോലീസിനോട് പറഞ്ഞു.

Read more topics: case, oviya helen, suicide attempt
English summary
case against oviya helen on suicide attempt
topbanner topbanner

More News from this section

Subscribe by Email