Wednesday December 19th, 2018 - 5:02:am
topbanner

'ക്യാപ്റ്റന്‍' സത്യന്‍ കളിക്കളത്തിലേക്ക്, ട്രെയിലര്‍ പുറത്ത്

Anju NC
'ക്യാപ്റ്റന്‍' സത്യന്‍ കളിക്കളത്തിലേക്ക്, ട്രെയിലര്‍ പുറത്ത്

അന്തരിച്ച ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മിക്കുന്ന 'ക്യാപ്റ്റന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. ജയസൂര്യയാണ് ചിത്രത്തില്‍ വി.പി സത്യനായി വേഷമിടുന്നത്. അനു സിത്താരയാണ് ജയസൂര്യയുടെ നായികയാവുന്നത്. പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ടി.എല്‍ ജോര്‍ജാണ് നിര്‍മാണം.

ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായി നിര്‍മിക്കുന്ന സിനിമയാണ് ക്യാപ്റ്റന്‍. കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി സത്യന്റെ ജീവിതകഥയാണ് സിനിമയിലൂടെ പറയുന്നത്. ചിത്രത്തിന്റെ അവസാന രംഗത്ത് തികച്ചും സത്യന്റെ അവസാന കാലത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ കിടിലന്‍ മേക്ക് ഓവറും ട്രെയിലറിലുണ്ട്. സിദ്ധിഖ്, രജ്ഞി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

English summary
captain official trailor launched
topbanner

More News from this section

Subscribe by Email