Friday August 23rd, 2019 - 10:29:am
topbanner
topbanner

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ബിഗ് ബഡ്ജറ്റില്‍ ; നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്

suji
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ബിഗ് ബഡ്ജറ്റില്‍ ; നിര്‍മ്മിക്കുന്നത് പൃഥ്വിരാജ്

നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌മെന്റ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. അങ്ങനെയെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാകും ബ്രദേഴ്‌സ് ഡേ. ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു നയനാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം.

15 കോടി രൂപ ബജറ്റലാണ് ബ്രദേഴ്‌സ് ഡേ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റു താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലാണ് പൃഥ്വിയുളളത്.

 

English summary
brothers day by prithiraj production
topbanner

More News from this section

Subscribe by Email