Monday April 22nd, 2019 - 10:04:am
topbanner
topbanner

എംടിയുടെ തിരക്കഥ ഇല്ലെങ്കിലും രണ്ടാമൂഴം സിനിമയാക്കുമെന്ന് ബി ആര്‍ ഷെട്ടി

JB
എംടിയുടെ തിരക്കഥ ഇല്ലെങ്കിലും രണ്ടാമൂഴം സിനിമയാക്കുമെന്ന് ബി ആര്‍ ഷെട്ടി

ദുബായ്: എംടി വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതകഥ സിനിമയാക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാവ് ബി ആര്‍ ഷെട്ടി. എം ടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഹാഭാരതകഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള സംവിധാനയകന്‍ ശ്രീകുമാറിന്റെ ആവശ്യത്തോട് ഒപ്പം നിന്നതെന്നും എംടി ഇക്കാര്യത്തില്‍ അനുകൂലനിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നവംബര്‍ ഏഴിന് പരിഗണിക്കാനിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി കോടതി മധ്യസ്ഥനെ വെക്കണമെന്ന് സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി മുന്‍പോട്ടു പോകുമെന്ന് തന്നെയാണ് എംടി കോഴിക്കോട് മുന്‍സിഫ് കോടതിയെ നിലപാടറിയിച്ചത്. അതേസമയം, മധ്യസ്ഥന്‍ വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം എംടിയുടെ അഭിഭാഷകന്‍ എതിര്‍ത്തിട്ടില്ല.

 

 

Read more topics: br shetty, on randammoozham,issue,
English summary
br shetty on randammoozham issue
topbanner

More News from this section

Subscribe by Email