Monday September 24th, 2018 - 3:40:am
topbanner

മഞ്ജു വാര്യരും, ദിലീപും കൊമ്പുകോര്‍ക്കുന്നു

suji
മഞ്ജു വാര്യരും, ദിലീപും കൊമ്പുകോര്‍ക്കുന്നു

ഇക്കുറി വിഷുവിന് ബോക്‌സ് ഓഫീസില്‍ മഞ്ജു വാര്യര്‍, ദിലീപ് പോരാട്ടം. മോഹന്‍ലാലുമായി മഞ്ജു എത്തുമ്പോള്‍, കമ്മാരസംഭവമാണ് ദിലീപിന്റെ വിഷു റിലീസ്. തമാശചിത്രങ്ങളുമായി ഉത്സവസീസണുകള്‍ കൈപ്പിടിയിലാക്കുന്ന ജനപ്രിയനായകന്റെ അവസ്ഥ ഇക്കുറി തികച്ചും വ്യത്യസ്തവുമാണെന്നതാണ് ഈ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി മലയാള സിനിമയില്‍ എത്തിയ ദിവസം പിറന്നുവീണ മീനു എന്ന കഥാപാത്രവുമായാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലില്‍ എത്തുന്നത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സൗബിന്‍, അഞ്ജലി നായര്‍, സിദ്ദിഖ്, സലിംകുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ചിത്രം ഏപ്രില്‍ 13ന് തീയേറ്ററുകളിലെത്തും.

അതേസമയം കമ്മാരസംഭവം റിലീസ് ചെയ്യുന്നത് ഏപ്രില്‍ 14നാണ്. ദിലീപിനൊപ്പം തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും എത്തുന്ന ചിത്രം രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്. നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായ ചിത്രത്തിന്റെ ഷൂട്ടിംഗ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് താരം പൂര്‍ത്തിയാക്കിയത്.

വിവാദങ്ങള്‍ക്കിടയില്‍ എത്തുന്ന ചിത്രം തീയേറ്ററുകളില്‍ ഉണ്ടാക്കുന്ന പ്രതികരണത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ മേഖല. ഒപ്പം മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ മഞ്ജു വാര്യരുടെ ചിത്രവുമായി ജനപ്രിയനായകന്റെ ചിത്രം ഏറ്റുമുട്ടുമ്പോള്‍ പ്രേക്ഷകര്‍ ആരെ സ്വീകരിക്കുമെന്ന് നേരിട്ട് കാണാം!

 

Read more topics: box office, manju warrier ,dileep
English summary
box office war manju warrier and dileep
topbanner

More News from this section

Subscribe by Email